2018 ലെ ആദ്യ സിനിമയായി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആരാധകരുടെ ആവേശം ഒട്ടും ചോരാത്ത രീതിയില്‍ മറ്റൊരു പോരാട്ടമാണ് ഇന്ന് നടക്കാന്‍ പോവുന്നത്. ദിവസങ്ങളായി എങ്ങും സിനിമയുടെ തരംഗം തന്നെയാണ്.ഇന്‍സ്‌പെക്ടര്‍ ജെയിംസായിട്ടാണ് ഇത്തവണ ഇക്കയുടെ വരവ്. എന്റര്‍ടെയിന്‍മെന്റ് ത്രില്ലറായ സിനിമ വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് വരുന്നത്. ബ്രഹ്മാണ്ഡ സിനിമയാണെന്ന മുന്‍വിധി മാറ്റി വെച്ച് സിനിമ കാണുകയാണെങ്കില്‍ നല്ലൊരു സിനിമയായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.കുറ്റവും കുറവും കണ്ടു പിടിക്കാനെത്തുന്നവര്‍ ആദ്യം അറിയേണ്ട കാര്യം സ്ട്രീറ്റ് ലൈറ്റ്‌സ് ചില പുതുമുഖങ്ങളുടെ സിനിമ കൂടിയാണെന്നുള്ളതാണ്. ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയതും പുതുമുഖമായ ആദര്‍ശ് എബ്രാഹമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ചിത്രീകരണം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരുന്നു നടന്നത്.
Mammootty's Street Lights audience review